ദുരിതമായി നവീകരണം: റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കമ്പളക്കാട്: നവീകരണത്തിനായി പൊളിച്ച ശേഷം റോഡ് പണി മന്ദഗതിയില്‍ ആണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി മടക്കിമലയില്‍ റോഡ് ഉപരോധിച്ചു.കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റ് സി സുരേഷ് ബാബു സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് മന്‍സൂര്‍,ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പഞ്ചാര, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുഹൈല്‍ കെ പി,ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി താരീഖ് കടവന്‍, മണ്ഡലം ഭാരവാഹികളായ ഹിബത്തുള്ള മില്ലുമുക്ക്,ദിപീഷ് കൊല്ലിവയല്‍, വജീഷ് കവല, മോഹനന്‍ കണിയാമ്പറ്റ, ദില്‍ഷാദ് കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply