2023-2024 വര്‍ഷത്തെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
മുട്ടില്‍ :ഡബ്ലി യു എം ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-2024 വര്‍ഷത്തില്‍ ബിരുദ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. ചാമരാജ് നഗര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ എം ആര് ഗംഗാഥര്‍ മുഖ്യ അതിഥിയായിരുന്നു .ഡബ്ലിയു എം ഒ കോളേജ് മാനേജര്‍ കെ കെ അഹമ്മദ് ഹാജി അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ടി ജെ മാര്ട്ടിന്, കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. റാഷിദ് ഗസാലി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.




Leave a Reply