November 17, 2026

അനധികൃത ഈട്ടിമുറി :  പകുതിയോളം കേസുകളില്‍  പിഴ നിശ്ചയിച്ചില്ല

0
Img 20250227 111250
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നു അനധികൃതമായി ഈട്ടികള്‍ മുറിച്ച കേസുകളില്‍ പകുതിയോളം എണ്ണത്തില്‍ പിഴ നിശ്ചയിച്ചില്ല. 2020 ഒക്ടോബര്‍ 24ന് അന്നത്തെ റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടിമുറി നടന്നത്. ഇതുമൂലം സര്‍ക്കാരിന് 15 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സൗത്ത് വയനാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് റവന്യു സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ 2021 ഫെബ്രുവരി 10ന് കെഎല്‍സി(കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നടപടികള്‍ ആരംഭിച്ചെങ്കിലും മരങ്ങള്‍ മുറിച്ചവരില്‍നിന്നു ഇതുവരെ ചെറിയ തുക പോലും റവന്യു വകുപ്പ് പിഴ ഈടാക്കിയിട്ടില്ല.

 

68 കെഎല്‍സി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പകുതിയോളം എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. ബാക്കി കേസുകളില്‍ പിഴ നിര്‍ണയം വൈകുകയാണ്.റവന്യു പട്ടയഭൂമികളിലെ അനധികൃത മരംമുറിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന 14625/2021 നമ്പര്‍ റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ ഉറപ്പുകള്‍ വെറുതെയായെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ നിരവധിവാണ്. കേസില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും എത്ര ഉന്നതരായാലും അവര്‍ക്കെതിരേയും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയില്ല. അനധികൃത മരംമുറിക്ക് സാഹചര്യം സൃഷ്ടിച്ചവരും പ്രതിസ്ഥാനത്ത് വരേണ്ടതാണെന്നാണ് നിയമ രംഗത്തുള്ളവരുടെ അഭിപ്രായം.

മുട്ടില്‍ ഈട്ടിമുറിക്കേസില്‍ പോലീസ് 2023 ഡിസംബര്‍ രണ്ടിന് സമര്‍പ്പിച്ച കുറ്റപത്രം ദുര്‍ബലമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. ഏകദേശം 50 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ മുഴുവന്‍ കേസുകളിലും കുറ്റപത്ര സമര്‍പ്പണം നടന്നില്ല.കുറ്റപത്രത്തിലെ ന്യൂനതകള്‍ വിശദീകരിച്ച് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജോസഫ് മാത്യു എഡിഡിപിക്ക് കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ച നടന്നുവെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ല. തന്നെയുമല്ല, സ്പെഷല്‍ പ്രോസിക്യൂട്ടറെ ഒഴിവാക്കുന്നതിന് എഡിജിപി സര്‍ക്കാരിന് കത്ത് നല്‍കുകയുമുണ്ടായി.

മരംമുറിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ റദ്ദാക്കുന്നതിന് പ്രതികളില്‍ ചിലര്‍ കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതില്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പായിട്ടില്ല.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *