ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ രജത ജൂബിലി സമ്മേളനം
കല്‍പ്പറ്റ : ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്റെ കല്‍പ്പറ്റ ഏരിയ രജത ജൂബിലി സമ്മേളനം കല്‍പ്പറ്റ എംജിഒ ഹാളില്‍ ഏരിയ പ്രസിഡന്റ് എം എന്‍ ശിവകുമാര്‍ പതാക ഉയര്‍ത്തി. സമ്മേളന ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ബേബി നിര്‍വഹിച്ചു.വാര്‍ഷിക റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി പി. ബി. സുരേഷ് ബാബു അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ട് ജില്ലാ പ്രസിഡണ്ട് എന്‍. പത്മനാഭന്‍ നിര്‍വഹിച്ചു.ജില്ലാ ജോയിന്‍ സെക്രട്ടറി ഓമന പനമരം ആശംസകള്‍ അറിയിക്കുകയും ഏരിയ ഭാരവാഹികളുടെ പാനല്‍ അവതരണവും നടത്തി.
2025 ഏപ്രില്‍ മാസം 23 ന് മാനന്തവാടിയില്‍ നടക്കുന്ന എ കെ ടി എ ജില്ല രജത ജൂബിലി സമ്മേളനത്തിന് പങ്കെടുക്കേണ്ട സമ്മേളന പ്രതിനിധികളെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്തു.റൊണാള്‍ഡ് മേപ്പാടി, സലീമ സെയ്തലവി,ലില്ലി ജോസഫ് എന്നിവര്‍ സംസാരിച്ചു. എം എന്‍ ശിവകുമാറിന്റെ അധ്യക്ഷനായി. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് റൊണാള്‍ഡ് മേപ്പാടി’ സെക്രട്ടറി സുരേഷ് ബാബു പി ബി .ഖജാന്‍ജിയായി അഷറഫ് മേപ്പാടിയെ തിരഞ്ഞെടുത്തു.





Leave a Reply