ചേകാടി ഗവ.എൽ.പി. സ്‌കൂൾ വാർഷികാഘോഷം സമാപനം നാളെ
പുൽപ്പള്ളി: ചേകാടി ഗവ.എൽ.പി. സ്‌കൂളിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം മാർച്ച് 1 ശനിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനാവും.ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ദിലീപ് കുമാർ, ഗ്രാമപ്പഞ്ചായത്തംഗം രാജു തോണിക്കടവ്, മനോജ് വീരാടി, പ്രേം ജി, പ്രഥമാധ്യാപിക ടി.വി. സിജിമോൾ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രാവിലെ 8.30 മുതൽ വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറും.പൂർവ്വവിദ്യാർത്ഥികളെ കളക്ടർ ഡി.ആർ. മേഘശ്രീയും പൂർവ്വാധ്യാപകരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാറും, പൂർവ്വാധ്യാപകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണനും ആദരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭന സുകു സ്കൂൾ മാഗസിന് പ്രകാശനം ചെയ്യും. സമാപന സമ്മേളനത്തിന് ശേഷം നാടൻപാട്ടുമുണ്ടാകും.





Leave a Reply