May 7, 2026

പുതിയ പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ 

0
Img 20250228 200221
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ സജ്ജമാക്കിയ പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാല് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും . പരിപാടിയിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ധർവേഷ് സാഹിബ്‌ ഐ.പി.എസ് മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. എം.പി പ്രിയങ്കാ ഗാന്ധി മുഖ്യാതിഥിയാകും . തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടക്കുന്ന ജില്ലാതല പരിപാടിയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനാകും.

 

സ്‌റ്റേറ്റ് പ്ലാന്‍ സ്‌കീം 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ബത്തേരി സബ് ഡിവിഷന്‍ പോലീസ് ഓഫിസ് കെട്ടിടം(ഡി.വൈ.എസ്.പി ഓഫീസ് ), എം.ഒ.പി.എഫ് 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി പായോട്, തലപ്പുഴ, മേപ്പാടി, കമ്പളക്കാട് എന്നിവിടങ്ങളില്‍ നിര്‍മിച്ച ലോവര്‍ സബോഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍( എൽ എസ് ക്യൂ) എന്നിവയുടെ ഉദ്ഘാടനമാണ് ഓൺലൈൻ ആയി നടക്കുക. തലപ്പുഴയിൽ വച്ചു നടക്കുന്ന ജില്ലാ തല പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, അഡിഷണൽ എസ്.പി ടി.എൻ സജീവ്, ഡി.വൈ. എസ്.പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, വൈസ് പ്രസിഡന്റ് പാറക്കൽ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ അസീസ് തുടങ്ങിയവരും പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *