May 7, 2026

സഹനം,സമര്‍പ്പണം എസ് കെ എസ് എസ് എഫ് റമദാന്‍ കാമ്പയിന് ജില്ലയില്‍ തുടക്കം

0
Gfd
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി : റമദാന്‍ സഹനം,സമര്‍പ്പണം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് റമദാന്‍ കാമ്പയിന് ജില്ലയില്‍ തുടക്കം.മേപ്പാടിയില്‍ സംഘടിപ്പിച്ച റമദാന്‍ കാമ്പയിന്‍ ജില്ലാ തല സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി അധ്യക്ഷനായി.അബ്ബാസ് വാഫി ചെന്നലോട് പ്രമേയപ്രഭാഷണം നിര്‍വ്വഹിച്ചു.ശംസുദ്ദീന്‍ റഹ്‌മാനി, മുഹമ്മദ് കുട്ടി ഹാജി,ശിഹാബ് മാസ്റ്റര്‍,അനീസ് വാഫി,അലി മാസ്റ്റര്‍,ശിഹാബ് ഫൈസി, ശറഫുദ്ദീന്‍ ഫൈസി,ശമീര്‍,ആഷിഖ് മേപ്പാടി,ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി, മേഖലാ സെക്രട്ടറി സഫീര്‍ മാസ്റ്റര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

കാമ്പയിന്‍ ഭാഗമായി ഇഫ്താര്‍ സംഗമങ്ങള്‍,സഹചാരി ഫണ്ട് കലക്ഷന്‍,റമദാന്‍ പ്രഭാഷണം,റമദാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍,ഇഫ്താര്‍ മീറ്റുകള്‍,റമദാന്‍ സന്ദേശം ,ഖത്തമുല്‍ ഖുര്‍ആന്‍,സകാത്ത് സെമിനാര്‍,ഇഅതികാഫ് ജല്‍സ,മേഖലാ തലങ്ങളില്‍ ഇഫ്താര്‍ ടെന്റ്റുകള്‍ എന്നിവ കാമ്പയിന്‍ ഭാഗമായി സംഘടിപ്പിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *