എന്‍ എ ബി എല്‍ അംഗീകാര നേടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമായ എന്‍.എ.ബി.എല്‍ അംഗീകാരം ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് സെന്‍ട്രല്‍ ലാബ് ഡയറക്ടര്‍ ഡോ.ജസീം ടി,ലാബ് ക്വാളിറ്റി മാനേജര്‍ ഡോ.ജിഷ പി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍,ലാബ് മാനേജര്‍ അബ്ദുല്‍ കോയ എന്നിവര്‍ പങ്കെടുത്തു.15 വിദഗ്ധ ഡോക്ടര്‍മാരുടെയും 46 ടെക്നീഷ്യന്‍മാരുടെയും മേല്‍നോട്ടത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്നുവെന്നത് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ലാബിന്റെ മാത്രം പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881053 എന്ന നമ്പറില്‍ വിളിക്കുക.മികച്ച മെഡിക്കല്‍ ലബോറട്ടറികള്‍ക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങള്‍ പാലിച്ച് ദേശീയ തലത്തില്‍ ലബോറട്ടറികള്‍ക്ക് നല്‍കുന്ന സുപ്രധാനമായ അംഗീകാരമാണ് എന്‍.എ. ബി.എല്‍.എന്‍.എ .ബി.എല്‍ അംഗീകാരമുള്ള ലാബുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമേ പല വിദേശരാജ്യങ്ങളും മള്‍ട്ടി നാഷണല്‍ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ.
ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി, ബയോകെമിസ്ട്രി, പത്തോളജി, മോളിക്കുലര്‍ ബയോളജി എന്നീ വിഭാഗങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ ഏറ്റവും കൂടുതല്‍ വിഭാഗങ്ങള്‍ക്ക് എന്‍ എ ബി എല്‍ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ ലബോറട്ടറി എന്ന നേട്ടത്തിന് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അര്‍ഹരായി.





Leave a Reply