മെഡിക്കൽ ക്യാമ്പ്സംഘടിപ്പിച്ചു
മുത്തങ്ങ :വയനാട് ആയുഷ്
ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും,മലപ്പുറം ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ മുത്തങ്ങ കുമിഴി ഊരിൽ , ഹെൽത്ത് ചെക്ക് അപ്പും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. .ഡോ അരുൺ ബേബി കാടുമായി ഇഴ ചേർന്നു ജീവിക്കുന്ന കാട്ടു നായ്ക്കരുടെ ജീവിത രീതികളെ കുറിച്ചും, ആരോഗ്യ ജീവിത ശൈലികളെ കുറിച്ചും ക്ലാസ്സെടുത്തു.മൃദുൽ മോഹൻ,ഡോ വന്ദന വിജയൻ, ഡോ ഷാനിബ , ട്രൈബൽ പ്രൊമോട്ടർ ഇന്ദു,ബീന ,പ്രിയേഷ്, സുർജിത്, അരുൺ ജോസ്, വിശാലാക്ഷി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply