മാനന്തവാടിയിൽ തട്ടുകടയിൽ വയോധികന് മർദ്ദനം; കടയുടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്
മാനന്തവാടി: മാനന്തവാടിയിൽ തട്ടുകടയിൽ വച്ച് വയോധികന് മർദ്ദനമേറ്റതായി പരാതി. പരിയാരംകുന്ന് പയ്യാനിക്കൽ സുരേന്ദ്രൻ (62) ആണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ തട്ടുകട ഉടമ ഫയാസ്, മകൻ തസ്‌ലീം, ഒരു ജീവനക്കാരൻ എന്നിവർക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.
സുരേന്ദ്രന്റെ കൈയുടെ എല്ല് പൊട്ടിയ നിലയിലാണ്. ഇദ്ദേഹത്തെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് ശസ്ത്രക്രിയയ്ക്കായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.





Leave a Reply