പണം വെച്ച് ചീട്ടുകളി;അഞ്ചംഗ സംഘംപിടിയിൽ
കണിയാമ്പറ്റ:പണം പന്തയം വെച്ച് ചീട്ടുകളി നടത്തുകയായിരുന്ന വരദൂർ സ്വദേശികളായ തെക്കേകൽ അജ്മൽ, ചൗണ്ടേരി ബിനു, കമ്പളക്കാട് സ്വദേശികളായ തയ്യൽ ഗഫൂർ, തേരോട്ടിക്കൽ അഷറഫ്, പറമ്പൻ മുഹമ്മദ് എന്നീ അഞ്ചംഗ സംഘത്തെയാണ് ഇന്നലെ വൈകുന്നേരം കേണിച്ചിറ പോലീസ് വരദൂർ റബർ തോട്ടത്തിൽ വെച്ചു അറസ്‌റ്റ് ചെയ്തത്. ഇവരിൽ നിന്നും 33,500 രൂപ പിടിച്ചെടുത്തു. വിവിധ സ്ഥ ലങ്ങളിൽ നിന്ന് ആഡംബര കാറുകളിലും മറ്റു മായാണ് ചീട്ടുകളിക്കാർ വന്നിരുന്നത്. റബർ ടാപ്പിംഗ് തൊഴിലാളികളുടെ രീതിയിൽ വേഷം മാറിച്ചെന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീപ്, സബ്ഇൻസ്പെക്ടർ രാജേന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ അമലേഷ്, ഇസ്ഹാഖ്, അനൂപ്, രാഹുൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.





Leave a Reply