കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ബത്തേരി: സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലും സംഘവും നടത്തിയ പരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. നൂൽപ്പുഴ കൊല്ലഗൽ ദേശീയപാതയിൽ സംസ്ഥാന അതിർത്തിയിൽ നിന്നാണ് സുഷ്മിത് ഷെട്ടി (36)നെ പിടികൂടിയത്.
ഇയാൾക്കെതിരെ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസെസ് ആക്റ്റ്) പ്രകാരം കേസെടുത്തു.





Leave a Reply