ഭിന്ന ശേഷിയുള്ള ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണം: കോണ്‍ഗ്രസ്
പുല്‍പ്പള്ളി: ഭിന്നശേഷിയുള്ള ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ.കെ. ഏബ്രഹാം, വി.എം പൗലോസ്, സി.പി. ജോയി എന്നിവര്‍ ആവശ്യപ്പെട്ടു. വേലിയമ്പം കൊട്ട മരട്ട് ഉന്നതിയിലെ അമ്മിണിയുടെ ഭിന്നശേഷിയായ മകള്‍ മീന മതിയായ ചികത്സ ലഭിക്കാതെയാണ് മരണപ്പെട്ടതെന്നും, പനി ബാധിച്ച മീനയ്ക്ക്മതിയായ ചികത്സ ആവശ്യ സമയത്ത് ലഭിക്കാത്തതാണ് മരണകാരണമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.പനി ബാധിച്ച് ഉന്നതിയിലെ കുടിലില്‍ കിടന്ന മീനയെ ട്രൈബല്‍ വകുപ്പ് അധികൃതരോ ആരോഗ്യ പ്രവര്‍ത്തകരോ തിരിഞ്ഞു നോക്കിയില്ല.
ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്തു.മരണ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കും കാലതാമസമുണ്ടായി. ബന്ധുക്കള്‍ പുല്‍പ്പള്ളി, കേണിച്ചിറ സ്റ്റേഷനുകളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും നെട്ടോട്ടം ഓടുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സ്റ്റേഷന്‍ പരിധികള്‍ സംബന്ധിച്ച തര്‍ക്കമായിരുന്നു. കാരണം. ഉച്ചയ്ക്ക് 12 മണിയ്ക്ക് മരണപ്പെട്ട മീനയുടെ മൃതദേഹം രാത്രി 8 മണിക്കു ശേഷം മാത്രമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. പിറ്റേ ദിവസമാണ് സംസ്‌ക്കാരം നടത്താന്‍ സാധിച്ചത്.മീന രോഗബാധിതയായപ്പോഴും മരിച്ച ശേഷവും
ട്രൈബല്‍ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥരോ
ആരോഗ്യ പ്രവര്‍ത്തകരോ തിരിഞ്ഞു നോക്കിയില്ല.കൊട്ടമുരട്ട് ഉന്നതിയിലെ ഭിന്നശേഷിയുള്ള മീനയ്ക്കു് സമയത്ത് ചികത്സ ലഭിക്കാത്തതിനെ കുറിച്ചും മൃതദേഹത്തോട് അനാദരവ് കാണിച്ചത് സംബന്ധിച്ചും ഉന്നതതല അന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.





Leave a Reply