May 8, 2026

ഓണ്‍ലൈന്‍ തട്ടിപ്പ്: ഫോട്ടോഗ്രാഫര്‍ക്ക് ഒന്നര ലക്ഷം നഷ്ടമായി

0
Hffdhdh
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: അക്കൗണ്ട് ഉടമ അറിയാതെ ബാങ്കില്‍ നിന്നും ഓണ്‍ലൈന്‍ വഴി 140,000രൂപ ട്രാന്‍സ്ഫര്‍ ചെയ്തു തട്ടിപ്പ്. വൈത്തിരി അജന്ത സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗവും ജില്ല സെക്രട്ടറിയുമായ സോമസുന്ദരനാണ് തട്ടിപ്പിനിരയായത്. വ്യഴാഴ്ച വൈകിട്ട് ഏഴു മണിക്കാണ് രണ്ടു പ്രാവശ്യമായി പണം അക്കൗണ്ടില്‍ നിന്നും പോയത്. ഇന്ന് ഗൂഗിള്‍ പേ വഴി പണം അയക്കാന്‍ നോക്കിയപ്പോഴാണ് തട്ടിപ്പു അറിയുന്നത്. ബാങ്കിലും സൈബര്‍ സെല്ലിലും സോമസുന്ദരന്‍ പരാതി നല്‍കി. ഫോണ്‍ ഹാക്ക് ചെയ്ത ശേഷം പണം ട്രാന്‍സ്ഫര്‍ ചെയ്തതായാണ് കരുതുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *