May 8, 2026

ഇമ്മ്യൂണൈസേഷന്‍ കുറവുള്ള പ്രദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

0
Acsvc
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :ജില്ലയില്‍ കുട്ടികളുടെ ഇമ്മ്യൂണൈസേഷനില്‍ ജില്ലാ ശരാശരിയേക്കാള്‍ കുറവുള്ള വെള്ളമുണ്ടയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ഇമ്മ്യൂണൈസേഷന്‍ പട്ടിക പ്രകാരമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ഇമ്മ്യൂണൈസേഷന്‍ ടാസ്‌ക് ഫോഴ്സ് യോഗത്തിലെ തീരുമാന പ്രകാരം കുട്ടികളിലെ കുത്തിവെയ്പ്പിന് വിമുഖതയുള്ള പ്രദേശങ്ങളില്‍ ശീലമാറ്റ ഇടപെടലുകള്‍ നടത്തുക ലക്ഷ്യമാക്കിയാണ് ജില്ലാതല വിദഗ്ധ സംഘത്തെ നിയോഗിച്ചത്.

കുത്തിവെപ്പുകളെടുക്കാത്ത 10 വീടുകളില്‍ സന്ദര്‍ശനം നടത്തിയ സംഘം ഏഴ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ജില്ലാ ആര്‍.സി. എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ എം.ടി സഗീര്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് മജോ ജോസഫ്, പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ കെ.കെ സുബൈറത്ത്, സാജിദ ഗഫൂര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഗഫൂര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജിബി പുല്ലാട്ട്, സി.ടി ത്രേസ്യ, പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ സി.കെ ബിന്ദു, ജീന ആനി ബാബു എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ഇമ്മ്യൂണൈസേഷന്‍ വിമുഖതയുള്ള മറ്റു പ്രദേശങ്ങളിലും സംഘം സന്ദര്‍ശിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *