May 8, 2026

പുനരധിവാസം: സർക്കാർ  ഇടപെടലുകളുടെ വേഗത  വേണം: പി.കെ കുഞ്ഞാലിക്കുട്ടി

0
Img 20250303 Wa0134
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മേപ്പാടി: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾക്ക് വേഗത വേണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആവശ്യപ്പെട്ടു.രക്ഷാപ്രവർത്തനത്തിലും സേവനപ്രവർത്തനങ്ങളിലുമെന്നപോലെ പുനരധിവാസപ്രവർത്തനങ്ങളിലും മുസ്‌ലിം ലീഗ് ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കും.മുസ്‌ലിം സംസ്ഥാന ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കുള്ള റമസാൻ റിലീഫ് വിതരണചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

 

സർക്കാർ സഹായം മുഴുവൻ പേർക്കും ലഭിക്കുന്നതിന് ഭരണകൂടത്തിൽ സമ്മർദം ചെലുത്തും. ദുരന്തത്തിൽ സർവ്വം നഷ്ടപ്പെട്ടവരെ ഇനിയും സഹായങ്ങൾക്കായി കാത്തിരിപ്പിക്കുന്നത് ശരിയല്ല. ദുരന്തമുണ്ടായി ആദ്യമണിക്കൂറിൽ ആരംഭിച്ച മുസ്‌ലിം ലീഗ് പ്രവർത്തനം പുനരധിവാസം അവസാനിക്കുന്നത് വരെ തുടരുമെന്നും ദുരിതബാധിതർക്കൊപ്പം ചേർന്നുനിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *