May 8, 2026

സി പി ഐ എം പോസ്റ്റ് ഓഫീസ് ഉപരോധം നാളെ 

0
Img 20250303 Wa0133
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ

സിപിഐഎം നേതൃത്വത്തിൽ

കൽപ്പറ്റ പോസ്റ്റ് ഓഫീസ് ഉപരോധ സമരം നാളെ നടക്കും. ചൂരൽമല ദുരന്ത ബാധിതരോടുള്ള കേന്ദ്ര സർക്കാരിൻ്റെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണ പ്രതിരോധ പ്രവർത്തനത്തിനായി കേരളം സമർപ്പിച്ച 1000 കോടിയുടെ പദ്ധതി അനുവദിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 7 മണിക്ക് ഉപരോധ സമരം ആരംഭിക്കും. 9.30 ന് കൽപ്പറ്റ പുതിയ സ്റ്റാൻ്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. സമരം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *