കർണാടകയിൽ നിന്ന് മദ്യം കടത്തിക്കൊണ്ടുവന്ന പ്രതി പുഴയിൽ ചാടി രക്ഷപെട്ടു
പുൽപ്പള്ളി: കർണാടകയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം പുൽപ്പള്ളി പോലീസ് പിടികൂടി. മരക്കടവ് തോണിക്കടവിൽ വെച്ചാണ് സംഭവം. കൊട്ടത്തോണിയിൽ കടത്തിക്കൊണ്ടുവന്ന 160 ടെട്രാ പാക്കറ്റ് മദ്യമാണ് പോലീസ് കണ്ടെടുത്തത്.
മദ്യം കടത്തിക്കൊണ്ടുവന്നയാളെ പിടികൂടാനായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ കെ.എസ്. അജേഷ് കൊട്ടത്തോണിയിലേക്ക് കയറിയതോടെ പ്രതി തോണി മറിച്ചിട്ട് കർണാടക ഭാഗത്തേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു. ആഴമേറിയ പുഴയിൽ വീണ ഇൻസ്പെക്ടർ നീന്തി രക്ഷപ്പെട്ടു.
പുഴയിൽ വീണ 160 ടെട്രാ പാക്കറ്റ് മദ്യവും മദ്യം കടത്താനുപയോഗിച്ച കൊട്ടത്തോണിയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.





Leave a Reply