സി പി ഐ എം പോസ്റ്റ് ഓഫീസ് ഉപരോധ സമരം സംഘടിപ്പിച്ചു
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയ്‌ക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ കല്‍പ്പറ്റ പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തി.രാവിലെ 7 മണിക്ക് ഉപരോധ സമരം ആരംഭിച്ചു. കല്‍പ്പറ്റ പുതിയ സ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനം ആരംഭിച്ചു. സമരം സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി ഗഗാറിന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്,കല്‍പ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് എന്നിവര്‍ സംസാരിച്ചു.
ചൂരല്‍മല ദുരന്ത ബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണ പ്രതിരോധ പ്രവര്‍ത്തനത്തിനായി കേരളം സമര്‍പ്പിച്ച 1000 കോടിയുടെ പദ്ധതി അനുവദിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.





Leave a Reply