June 22, 2026

തളര്‍ത്തരുത് ബാല്യത്തെ തകര്‍ക്കരുത് ഈ ജനതയെ ലഹരി മുക്ത ക്യാമ്പയിന് തുടക്കം

0
Img 20250305 151448
By ന്യൂസ് വയനാട് ബ്യൂറോ

പുതിയ തലമുറ ലഹരിക്ക് അടിമപ്പെടരുത് എന്ന സന്ദേശവുമായി മൂലങ്കാവ് ഗ്രീന്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും,5k ബറ്റാലിയന്‍ എന്‍സിസി യും ചേര്‍ന്ന് ഞങ്ങളെ രക്ഷിക്കൂഎന്ന ലഹരി മുക്ത ക്യാമ്പയിന് തുടക്കം.ബത്തേരി താലൂക്ക് വിമുക്തി കോഡിനേറ്ററും ,എക്‌സൈസ് സിവില്‍ ഓഫീസറുമായ നിക്കോളാസ് ജോസ്.ലഹരിയുടെ ചിന്ത മനസ്സില്‍ നിന്നും ദൂരെ കളയുന്നതിന് വേണ്ടി ലഹരി വിമുക്ത പ്രതിജ്ഞ കുമാരി ലക്ഷ്മി പ്രിയ എസ് സ്‌കൂള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു.

 

ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുരേന്ദ്രനാഥ് വി ജി, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി ജെ ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി പത്മം, എന്‍സിസി തേര്‍ഡ് ഓഫീസര്‍ ഫൈസല്‍ കാളിത്തൊടി എന്നിവര്‍ സംസാരിച്ചു.ലഹരിക്കെതിരെ പുതുതലമുറ വളരെ ശ്രദ്ധാലുക്കള്‍ ആകണമെന്നും, സമയോചിതമായ ഇടപെടലുകള്‍ വിദ്യാര്‍ത്ഥികള്‍ നടത്തണമെന്നും, വിദ്യാര്‍ത്ഥികളെ വലയിലാക്കാന്‍ ശ്രമിക്കുന്നവരെ സമൂഹത്തിന്റെ മുന്നിലേക്ക് എടുത്തെറിയണമെന്നും ഉദ്ഘാടകന്‍ വിദ്യാര്‍ത്ഥികളോട് ഉണര്‍ത്തിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *