June 22, 2026

പഞ്ചായത്ത് ഓഫീസ്  ധർണ്ണ സംഘടിപ്പിച്ചു

0
Img 20250305 wa0105
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ ശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷനായി.പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും ലൈഫ് ഭവന പദ്ധതി നടപ്പിലാക്കുന്നതിനെതിരെയും ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം ആശാവർക്കർമാരോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു.

 

 ഡിസിസി യു ജനറൽ സെക്രട്ടറിമാരായ എൻ ഉലഹന്നാൻ, ബീന ജോസ് കരുമാകുന്ന എൽ, മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ, പി കെ വിജയൻ, മോളി സജി, ശിവരാമൻ പാറക്കുഴി, സണ്ണി മണ്ഡപത്തിൽ, ജോസ് നെല്ലേടം, സണ്ണി കുളിരിയേൽ, മനോജ് ഉതുപ്പാൻ, വിൻസൻ്റ് ചൂനാട്ട്, ജയിംസ് വടക്കേക്കര, ഷിനു കച്ചിറ , ഷൈജു പഞ്ഞിത്തോപ്പിൽ , മേഴ്‌സി ബെന്നി, ജലജ സജി, ജിസ്‌റ മുനീർ ,ജോസ് പികെ,ജാൻസി വടാന, ലില്ലി തങ്കച്ചൻ, പുഷ്പവല്ലി നാരായണൻ, മോളി ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *