May 2, 2026

അന്താരാഷ്ട്ര വനിതാ  ദിനത്തോടനുബന്ധിച്ച് ലേഡി വെറ്റ്‌സ് ഡേ ആചരിച്ചു

0
Img 20250306 wa0205
By ന്യൂസ് വയനാട് ബ്യൂറോ

 

പൂക്കോട്:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, പൂക്കോട് യൂണിറ്റും കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമന്‍ സയന്‍സസും സംയുക്തമായി ലേഡി വെറ്റ്‌സ് ഡേ ആചരിച്ചു. കബനി ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ ഉദ്ഘാടനം ചെയ്തു.കുടുബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഐ.വി. എ.പൂക്കോട് യൂണിറ്റ് പ്രസി:ഡോ. ബിന്ദ്യ ലിസ് എബ്രഹാം ആധ്യക്ഷയായി.

 

ജീവിതത്തില്‍ എപ്പോഴും ഉയര്‍ന്ന് ചിന്തിക്കാനും സിവില്‍ സര്‍വീസ് പോലുള്ള ഉന്നത പദവികള്‍ സ്വപ്നം കണ്ട് അതു നേടിയെടുക്കുന്നതിനുള്ള കഠിന പ്രയത്‌നത്തില്‍ മുഴുകാനും അവര്‍ ആഹ്വാനം നല്‍കി.വെറ്ററിനറി സര്‍വകലാശാലയിലെ ഡയറക്ടര്‍ ഓഫ് അക്കാദമിക്‌സ് ആന്റ് റിസര്‍ച്ച് ഡോ. സി. ലത മുഖ്യപ്രഭാഷണം നടത്തി. പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ ഡോ. എസ്.മായ ആശംസകള്‍ അര്‍പ്പിച്ചു. വയനാട്ടിലെ യുവ കവയിത്രി ഷീനാ ഹരി ചടങ്ങില്‍ സംബന്ധിച്ച് കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന്റെ ആവശ്യകതയിലേയ്ക്ക് വിരല്‍ചൂണ്ടി.

 

ഉദ്ഘാടനത്തിന് ശേഷം വൈത്തിരി മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.എച്ച്.ബബിസ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ കുറിച്ച് ക്ലാസ് നയിച്ചു.യൂണിറ്റ് സെക്രട്ടറി ഡോ. യാന്‍സി മേരി ഐസക് ,ഐ.വി. എ. യൂണിറ്റ് ട്രഷറര്‍ ഡോ. റോഷിന്‍ ആനീ ജോസ് എന്നിവര്‍ സംസാരിച്ചു.പൂക്കോട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച വിപണന സ്റ്റാള്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *