September 17, 2026

കമ്പളക്കാട് ഗവൺമെൻ്റ് യുപി സ്കൂളിൽ പഠനോത്സവം നടത്തി.

0
Img 20250308 115525
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കമ്പളക്കാട് ഗവൺമെൻ്റ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മുനീർ സി കെ അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്, പിടിഎ വൈസ് പ്രസിഡണ്ട് നയിം സി.എ, ഹെഡ്മാസ്റ്റർ ഒ. സി എമ്മാനുവൽ, യുപിഎസ്ആർജി കൺവീനർ സ്വപ്ന വിഎസ്, എൽപിഎസ്ആർജി കൺവീനർ ദീപ ഡി, റോസ്മേരി പി എൽ, റീന സി എ, ബിആർസി പ്രതിനിധി ദിവ്യ ടീച്ചർ, ശ്യാമിലി കെ എന്നിവർ പഠനോത്സവത്തിൽ സംസാരിച്ചു.

 

രാവിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന പ്രവർത്തനങ്ങളുടെ ആകർഷകമായ പ്രദർശനം നടന്നു. ഉച്ചയ്ക്ക് ശേഷം എല്ലാ ക്ലാസ്സുകളിലെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പഠനോത്സവത്തിന് മിഴിവേകി. ഉറുദു, അറബി, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *