വയനാടിനോട് ചിറ്റമ്മ നയം;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.സി.സി
കല്‍പ്പറ്റ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് ജില്ലയോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് ഡി.സി.സി. ജനറല്‍ബോഡി യോഗം കുറ്റപ്പെടുത്തി.ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ അധ്യക്ഷനായി.കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ടി. സിദ്ദിഖ് എം.എല്‍.എ, സണ്ണി ജോസഫ് എം.എല്‍.എ,ജമീല ആലിപ്പറ്റ, പി.കെ. ജയലക്ഷ്മി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.ജില്ലയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും യോഗം ആരോപിച്ചു.
വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. വനാതിര്‍ത്തി പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാത്തത് മനുഷ്യത്വമില്ലാത്ത സമീപനമാണെന്ന് യോഗം വിലയിരുത്തി.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം സംഭവിച്ച് എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ വിതരണം ചെയ്യാതെ സര്‍ക്കാര്‍ നിധിയായി സൂക്ഷിക്കുകയാണെന്നും യോഗം വിമര്‍ശിച്ചു. പുനരധിവാസത്തിനായി തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ അര്‍ഹരായവരെ പുറത്താക്കുന്ന മാര്‍ഗ്ഗരേഖയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും യോഗം ആരോപിച്ചു.
മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥയെക്കുറിച്ചും യോഗം ശക്തമായ വിമര്‍ശനം ഉന്നയിച്ചു. മന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ പോലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയ്ക്ക് കാരണമാകുന്നു.വയനാട് ലഹരിമരുന്ന് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, എക്‌സൈസ് വകുപ്പുകള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരിക്കെതിരായ പ്രക്ഷോഭ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.





Leave a Reply