ഏകദിന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വയനാട് ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ സുഗന്ധഗിരി ഫുട്ബോൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. വാശിയേറിയ പോരാട്ടത്തിൽ ചെമ്പട്ടി ഫുട്ബോൾ ക്ലബ് സുഗന്ധഗിരി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ജേതാക്കളായി.
ജില്ലയിലെ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റ് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഇൻസ്പെക്ടർ സി.ആർ. അനിൽകുമാർ, എസ്.ഐമാരായ കെ.എം. സന്തോഷ് മോൻ, കെ.വി. ഷിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫൈനൽ മത്സരത്തിൽ ചെമ്പട്ടി ഫുട്ബോൾ ക്ലബ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സുഗന്ധഗിരി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി. മികച്ച ഗോൾകീപ്പർ, മികച്ച താരം, മികച്ച ഗോൾ നേടിയ കളിക്കാരൻ എന്നിവർക്കുള്ള പുരസ്കാരങ്ങളും ഫൈനൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ടൂർണമെൻ്റിൽ പങ്കെടുത്ത മുഴുവൻ കളിക്കാർക്കും മെഡലുകൾ നൽകി ആദരിച്ചു.
സമാപന സമ്മേളനത്തിൽ വൈത്തിരി എസ്.ഐ കെ.വി. ഷിയാസ്, കൽപ്പറ്റ ട്രാഫിക് യൂണിറ്റ് എസ്.ഐ വിമൽ ഷാജി, എസ്.ഐ ചന്ദ്രബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.എം. രമേശൻ, വിനയശങ്കർ, പ്രഭാകരൻ, ഹരിഹരൻ, ജിജേഷ്, സുഭാഷ്, പ്രകാശൻ, സുഗന്ധഗിരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് പി.എസ്. പ്രവീൺ എന്നിവർ സംസാരിച്ചു.




Leave a Reply