April 17, 2026

സ്ത്രീ സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു

0
Ujhol
By ന്യൂസ് വയനാട് ബ്യൂറോ

 

വനിതാ ദിനത്തോടനുബന്ധിച്ച് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ വനിതാ വിംഗും ആലുവ സെന്റ് സേവ്യേഴ്‌സ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി ‘സ്ത്രീ സുരക്ഷ’ സെമിനാര്‍ സംഘടിപ്പിച്ചു. സെന്റ് സേവ്യേഴ്‌സ് കോളേജ് ഹാളില്‍ നടന്ന സെമിനാര്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.കെ.ജെ.യു വനിതാ വിംഗ് സംസ്ഥാന കണ്‍വീനര്‍ ആശ കുട്ടപ്പന്‍ അദ്ധ്യക്ഷനായായി. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മിലന്‍ ഫ്രാന്‍സ് മുഖ്യപ്രഭാഷണം നടത്തി.

കീഴ്മാട്, എടത്തല, ചെങ്ങമനാട്, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സതി ലാലു, സി.കെ. ലിജി, ജയ മുരളീധരന്‍, രാജി സന്തോഷ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.കോളേജ് മാനേജര്‍ സിസ്റ്റര്‍ ചാള്‍സ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ജെ.യു വനിതാ വിംഗ് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ പ്രിയ പരമേശ്വരന്‍, അംഗങ്ങളായ ദീപാ ഷാജി, ഷൈനി അഷറഫ്, സിജി പ്രതാപന്‍, ജിഷ ബാബു, ജെസി എം. ജോയി, കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. മരിയ പോള്‍ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *