May 7, 2026

ശിവമാദപ്പയുടെ വിയോഗം മലയാളികള്‍ക്ക് വേദനയായി

0
Img 20250311 144754
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കുട്ടമുക്കാട്ടിത്തറ ശിവമാദപ്പയുടെ ആകസ്മിക വേര്‍പാട് അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് വേദനയായി.അതേ സമയം ഇദ്ദേഹത്തിന്റെ മരണത്തില്‍ തിരുനെല്ലി പോലിസിനെതിരെ പ്രതിഷേധമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ മാസം 27 ന് ഇദ്ദേഹത്തെ തിരുനെല്ലി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.കര്‍ണാടക ലൈസന്‍സുള്ള തോക്ക് വാഹന പരിശോധനയില്‍ കേരളാതിര്‍ത്തിയില്‍ വെച്ച് കണ്ടത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം ഇദ്ദേഹത്തിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു.

 

 

ഇതേ തുടര്‍ന്ന് ഒരാഴ്ചയോളം ഇദ്ദേഹം വീടിന് പുറത്തിറങ്ങാതെയിരുന്നു. ദേഹാസ്യാസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.അകാരണമായി ഒരു ദിവസം പോലിസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. ഇതില്‍ ഇദ്ദേഹം മാനസിക വിഷമം അനുഭവിച്ചിരുന്നു. കര്‍ണാടകയില്‍ മലയാളികളുടെയും കച്ചവടക്കാരുടെയും നിരവധി പ്രശ്‌നങ്ങളില്‍ ഇദ്ദേഹം സജീവമായി ഇടപെട്ടിരുന്നതിനാല്‍ ഇദ്ദേഹം സ്വന്തം നാട്ടിലും വയനാട്ടിലും ജനസമ്മതനായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി മലയാളികള്‍ തറവാട്ട് വീട്ടില്‍ എത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *