സേവ് അസ് ലഹരി വിരുദ്ധ റാലി നടത്തി
സേവ് അസ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ എന്‍സിസി കേഡറ്റുകളും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കോട്ടക്കുന്ന് മുതല്‍ ബത്തേരി സ്വതന്ത്ര മൈതാനിവരെ ലഹരി വിരുദ്ധ റാലി നടത്തി.പ്ലക്കാടുകളും മുദ്രാവാക്യങ്ങളുമായി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സബ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ സി സി കേഡറ്റുകള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ നാടകവും, ഡാന്‍സും പാട്ടുകളും പരിപാടിയുടെ ആകര്‍ഷണമായിരുന്നു.
സ്‌കൂള്‍ ചെയര്‍മാന്‍ സുരേന്ദ്രനാഥ് വി ജീ അധ്യക്ഷനായി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി ജെ ചാക്കോ, എ എന്‍ ഓ തേഡ് ഓഫീസര്‍ ഫൈസല്‍ കാളത്തോടി,വൈസ് പ്രിന്‍ സിപ്പല്‍ കെ പത്മം എന്നിവര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തെ കുറിച്ച് സംസാരിച്ചു.




Leave a Reply