October 30, 2026

വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന മക്കിക്കൊല്ലി റോഡ്: ബൈപ്പാസ് നിര്‍മ്മാണം ആവശ്യപ്പെട്ട് കര്‍മ്മസമിതി

0
Kjgkh
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി മക്കിക്കൊല്ലി പുഞ്ചക്കടവ് കാട്ടിമൂല റോഡിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ചു. കഴിഞ്ഞ 20 വര്‍ഷക്കാലം കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ ഗതാഗതം നിലച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.തവിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ ജോസ് കൈനികുന്നേല്‍, കര്‍മ്മസമിതി ചെയര്‍മാന്‍ ഷാജി മംഗലത്ത്, കണ്‍വീനര്‍ വിന്‍സെന്റ് ടി, തവിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ റോസമ്മ ബേബി, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പുഷ്പ രാജന്‍, മനോജ് കല്ലരിക്കാട്ട്, പി.ടി. രവി, വാരിജാക്ഷന്‍ മക്കിക്കൊല്ലി, ആല്‍ബിന്‍ കെ.ഡി. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മാനന്തവാടി-വിമലനഗര്‍-കുളത്താടാ-പേര്യ റോഡിന്റെ ചെറുപുഴയില്‍ നിന്നും ആരംഭിച്ച് മക്കിക്കൊല്ലി വഴി ജോസ് കവലയില്‍ എത്തുന്ന അഞ്ചര കിലോമീറ്ററും ജോസ് കവലയില്‍ നിന്നും തൈതാല്‍ വഴി കാട്ടിമൂലയില്‍ എത്തിച്ചേരുന്ന രണ്ടര കിലോമീറ്ററും ഉള്‍പ്പെടെ എട്ട് കിലോമീറ്റര്‍ ഭാഗം രണ്ട് പൊതുമരാമത്ത് റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസ് ആയി പരിഗണിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കണമെന്നാണ് കര്‍മ്മസമിതിയുടെ ആവശ്യം. ഇങ്ങനെ ചെയ്താല്‍ മാനന്തവാടിയില്‍ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ വളവുകളോ കയറ്റങ്ങളോ ഇല്ലാതെ കുറ്റ്യാടി, കോഴിക്കോട്, തലശ്ശേരി, കൊട്ടിയൂര്‍ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

എന്നാല്‍, അധികൃതരുടെ അവഗണന മൂലം വര്‍ഷങ്ങളായി ഈ റോഡ് തകര്‍ന്ന് കിടക്കുകയാണ്. മാനന്തവാടി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള രണ്ടര കിലോമീറ്ററും തവിഞ്ഞാല്‍ പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ചര കിലോമീറ്ററും ഉള്‍പ്പെടുന്ന ഈ ഭാഗം ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കുക സാധ്യമല്ലെന്നും കര്‍മ്മസമിതി ചൂണ്ടിക്കാട്ടി. 2022 മുതല്‍ സ്ഥലം എം.എല്‍.എയ്ക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയില്ലാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *