നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍
മാനന്തവാടി: മാനന്തവാടി-മൈസൂര്‍ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലായി. കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി കാല്‍നടയായും ബസ് കാത്തിരുന്നും ഉപയോഗിക്കുന്ന സ്ഥലമാണിത്. സമീപത്തെ കടകളിലേക്ക് വലിയ വാഹനങ്ങള്‍ സ്ഥിരമായി നടപ്പാതയിലൂടെ കയറ്റി ഇറക്കുന്നതാണ് സ്ലാബുകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മുന്‍പും സമാനമായ രീതിയില്‍ സ്ലാബുകള്‍ തകര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ശാശ്വതമായ പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനാവുന്ന രീതിയില്‍ നടപ്പാതയിലെ തകരാറുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ നാട്ടുകാരും വ്യാപാരികളും തീരുമാനിച്ചു. സി.കെ സുരേന്ദ്രന്‍, അജയകുമാര്‍, സെബാസ്റ്റ്യന്‍ തൃശ്ശിലേരി, സജി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.




Leave a Reply