October 8, 2026

ജ്വാല 3.0 വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി

0
Fdhdjfgjf
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടപ്പിലാക്കുന്ന ‘ജ്വാല 3.0’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ഇന്ന് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലും പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിലും സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ കല്‍പ്പറ്റയില്‍ മാതൃഭൂമി ബ്യൂറോ ചീഫ് കോറസ്പോണ്ടന്റ് നീനു മോഹനും പൂക്കോട് വെറ്റിനറി കോളേജില്‍ യൂണിവേഴ്‌സിറ്റി രെജിസ്ട്രാര്‍ ഡോ. സുധീര്‍ ബാബുവും ഉദ്ഘാടനം ചെയ്തു.

എന്‍.എം.എസ്.എം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി ജോസഫ്, വെറ്റിനറി യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. മായ എന്നിവര്‍ ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. എന്‍.എം.എസ്.എം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ പി. എം ശാലിനി, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നൂറ ജാസ്മിന്‍, വെറ്റിനറി യൂണിവേഴസിറ്റിയിലെ ഡോ. ബിന്ദ്യ ലിസ് അബ്രഹാം, ഡോ. ദിവ്യ പി. ഡി, ജനമൈത്രി സുരക്ഷ പ്രോജക്ട് വയനാട് ജില്ല അസി. നോഡല്‍ ഓഫീസര്‍,കെ. എം ശശിധരന്‍ , എസ്.പി.സി അസി. നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ദാസ്, ക്യാപ് പ്രൊജക്റ്റ് അസി. ടി.കെ ദീപ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. മാസ്റ്റര്‍ ട്രെയിനര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുമായ ഫൗസിയ, റസീന, ജെഷിത എന്നിവര്‍ പരിശീലന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. രണ്ടിടങ്ങളിലായി 560 ഓളം പേര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *