ആറാട്ടുതറ സ്‌കൂള്‍ വളപ്പിലെ തേക്ക് മരങ്ങള്‍ കത്തിനശിച്ചു
മാനന്തവാടി: ആറാട്ടുതറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ ലേലം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന തേക്ക് മരങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു.അസിസ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിശാല്‍ അഗസ്റ്റിന്‍, മനു അഗസ്റ്റിന്‍, വിനു കെ.എം, ടി ആനന്ദ്, ഹോം ഗാര്‍ഡ് ജോളി ജെയിംസ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.




Leave a Reply