വള്ളിയൂര്‍ക്കാവിലേക്ക് ഇന്ന് പള്ളിയറവാള്‍ എഴുന്നെള്ളത്ത്
വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവം നാളെ തുടങ്ങും. എല്ലാവര്‍ഷവും മീനം ഒന്നുമു തല്‍ 14 വരെയാണ് വള്ളിയൂര്‍ക്കാവില്‍ ആറാട്ടുത്സവം ആഘോഷിക്കുന്നത്. ഉത്സവം തുടങ്ങുന്നതിനുമുന്നോടിയായി ഇന്ന് വൈകീട്ട് ക്ഷേത്രത്തിലേക്ക് വള്ളിയൂര്‍ക്കാവ് ഭഗവതിയുടെ തിരുവായുധമെന്ന് വിശ്വസിക്കുന്ന വാള്‍ എഴുന്നള്ളിക്കും.എടവകയിലെ ജിനരാജ തരകന്റെ വീട്ടില്‍ സൂക്ഷിച്ച വാള്‍ പാണ്ടിക്കടവ് പള്ളിയറ ഭഗവതിക്ഷേത്രത്തിലേക്കും തുടര്‍ന്ന് വള്ളിയൂര്‍ക്കാവിലേക്കും എഴുന്നെള്ളിക്കും. പീച്ചങ്കോട് ആവണാഥമഠത്തിലെ ശങ്കരനാരായണന്റെ (കണ്ണന്‍) നേതൃത്വത്തിലാണ് വാള്‍ എഴുന്നള്ളിക്കുക.വാള്‍ താഴെക്കാവില്‍ എത്തിയ ശേഷം തിരുവത്താഴത്തിനുള്ള അരിയളവും ദേഹണ്ഡം ചാര്‍ത്തലുമുണ്ടാകും. താഴെക്കാവിലെ മണിപ്പുറ്റില്‍ സൂക്ഷിക്കുന്ന വാള്‍, ഉത്സവം കഴിഞ്ഞശേഷമാണ് തിരിച്ചെഴുന്നള്ളിക്കുക.വെള്ളിയാഴ്ച രാവിലെ താഴെക്കാവില്‍ ഉത്സവ ത്തിന്റെ ഭാഗമായുള്ള നികല്‍കാണല്‍ ചടങ്ങ് നടത്തും. കുറിച്യവിഭാഗത്തിലുള്ളവര്‍ക്കാണ് ഇതിനുള്ള അവകാശം.
ഉത്സവം തുടങ്ങി ഏഴാംനാളായ 21-ന് ആദിവാസിമൂപ്പന്‍ കെ. രാഘവന്റെ നേ തൃത്വത്തില്‍ ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റും. ഗോത്രവിഭാഗങ്ങളില്‍ പണിയവിഭാഗത്തിനാണ് കൊടിയേറ്റി നുള്ള അവകാശം. ഉത്സവം സമാപിച്ച് ഏഴാംനാളാണ് കൊടിയിറക്കുക.24-ന് ക്ഷേത്രം മേല്‍ശാന്തി കുഞ്ഞി ക്കല്ല് വരശ്ശാല ശ്രീജേഷ് നമ്പൂതിരി എടവക ചേരാങ്കോട്ട് ഇല്ലത്തേക്ക് ഒപ്പന ക്കോപ്പിന് പുറപ്പെടും. 25-ന് വൈകി ട്ടോടെ താഴെക്കാവിലെ പാട്ടുപുരയില്‍ ഒപ്പനക്കോപ്പെത്തിക്കും. തുടര്‍ന്ന് ഉത്സ വം കഴിയുന്നതുവരെ പുലര്‍ച്ചെ താഴെ ക്കാവിലെ പാട്ടുപുരയില്‍ ഒപ്പന ദര്‍ശി ക്കാം. ഒപ്പനദര്‍ശനത്തിലൂടെ ദേവിയെ നേരില്‍കാണുന്നുവെന്നാണ് വിശ്വാസം. ഒപ്പനയെത്തിച്ചതിനുശേഷം എല്ലാദിവസവും രാത്രി മേലേക്കാവില്‍നിന്ന് ത ഴേക്കാവിലേക്ക് എഴുന്നള്ളത്തുണ്ടാകും. 28-ന് രാത്രി വിവിധ ക്ഷേത്രങ്ങളില്‍
നിന്നുള്ള അടിയറകള്‍ വള്ളിയൂര്‍ക്കാ വിലേക്ക് സംഗമിക്കുന്നതോടെ ആറാട്ടു തറയിലേക്ക് എഴുന്നള്ളും. 29-ന് പുലര്‍ ച്ചെ താഴെക്കാവിലെ കോലംകൊറയോ ടെ (രുധിരക്കോലം) ആറാട്ടുത്സവത്തി ന് പരിസമാപ്തിയാകും. പ്രതികാത്മകമാ യി കാളി ദാരികനെ വധിക്കുന്ന ചടങ്ങാ ണിത്. കോലംകൊറയ്ക്കുശേഷം വാ പാണ്ടിക്കടവ് പള്ളിയറ ക്ഷേത്രത്തിലേ ക്കും തുടര്‍ന്ന് ജിനരാജ തരകന്റെ വീട്ടി ലേക്കും തിരിച്ചെത്തിക്കും. ഉത്സവം കഴി ഞ്ഞ് പിറ്റേന്നാള്‍ വൈകിട്ടോടെ ഒപ്പന ക്കോപ്പും തിരിച്ചെഴുന്നള്ളിക്കും. വള്ളി യൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് ജാതി-മത ഭേദമെന്യേ ലക്ഷങ്ങളാണ് എത്താറുള്ളത്. വയനാടിന്റെ ദേശീയ ഉത്സവമെന്നറിയപ്പെടുന്ന വള്ളിയൂര്‍ക്കാ വ് ആറാട്ടുമഹോത്സവത്തിന് കര്‍ണാട കയില്‍നിന്ന് ആളുകളെത്താറുണ്ട്. മറ്റു ത്സവങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗോ ജനതയുടെ പങ്കാളിത്തം ആറാട്ടുത്സ വത്തെ വേറിട്ടതാക്കുന്നു. ഉത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗോത്രവി ഭാഗത്തിന് പ്രത്യേക അവകാശങ്ങളുമുണ്ട്.





Leave a Reply