June 21, 2026

ഈ ഏഴു വയസ്സുകാരന്‍ ഹൈസാംമാനില്‍ നിന്നാവട്ടെ മുഹമ്മദ് ഹാനിമിന് കൈത്താങ്ങിന്റെ തുടക്കം

0
Fhf
By ന്യൂസ് വയനാട് ബ്യൂറോ

 

തലാസീമിയ രോഗം പിടിപെട്ട് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ വെള്ളമുണ്ട പൂരിഞ്ഞിയിലെ ഏഴു വയസ്സുകാരന്‍ മുഹമ്മദ് ഹാനിമിന് 50 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് അധ്യാപിക പറഞ്ഞാണ് കെല്ലൂര്‍ നാലാംമൈല്‍ മോഡേണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥി മുഹമ്മദ് ഹൈസാം അറിയുന്നത്. നമ്മളെ പോലെ ഇളം പ്രായത്തില്‍ കളിച്ചു ചിരിച്ചു നടക്കേണ്ട കുരുന്നിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മറ്റുള്ളവരുടെ സഹായം കൊണ്ടേ കഴിയുവെന്നും ടീച്ചര്‍ പറഞ്ഞുവച്ചു. പിറ്റേ ദിവസം ചെറിയൊരു കുടുക്കയുമായാണ് ഒണ്ടങ്ങാടിയില്‍ നിന്നും ഹൈസാം രാവിലെ സ്‌കൂള്‍ ബസില്‍ കയറിയത്. തനന്റെ വലിയ ആഗ്രഹമായ സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിക്കൊണ്ടിരിക്കുന്ന നാണയത്തുട്ടുകളായിരുന്നു അതിനുള്ളില്‍.

സ്‌കൂളില്‍ എത്തിയ പാടെ തനന്റെ ഏറെക്കാലത്തെ സമ്പാദ്യം അപ്പാടെ ഹൈസാമിനന്റെ ചികിത്സക്ക് വേണ്ടി ടീച്ചര്‍ക്ക് കൈമാറുകയായിരുന്നു.ഇളം പ്രായത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി മനോഹരമായ മനസ്സിനും കാരുണ്യത്തിനും കൂട്ടുകാരും അധ്യാപകരുമെല്ലാം ഹൈസാമിനെ അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *