June 21, 2026

ഓണത്തിന് പൂക്കൾ തേടി അലയേണ്ടിവരില്ല; ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

0
WhatsApp Image 2026-06-21 at 10.54.09 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ചെണ്ടുമല്ലി തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണാ ഘോഷങ്ങൾക്കാവശ്യമായ പൂക്കളുടെ പ്രാദേശിക ഉൽപാദനം വർധിപ്പിച്ച് വനിതകൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കൃഷി ആരംഭിച്ചത്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമായി നടപ്പാക്കുന്നുണ്ട്. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികൾ ഉൽപാദിപ്പിച്ച് പ്രാദേശിക വിപണിയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ കൃഷി പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ചെണ്ടുമല്ലി കൃഷിയും ജൈവ പച്ചക്കറി കൃഷിയും സംയോജിപ്പിച്ച് കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിച്ച് കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തനങ്ങൾ സഹായകരമാകും. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ആശ ആന്റണി അധ്യക്ഷയായ പരിപാടിയിൽ കൃഷിഭവൻ അസിസ്റ്റന്റ് ബബിത, അഗ്രി സി.ആർ.പി രേഷ്മ, വാർഡ് അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ, ജെ.എൽ.ജി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *