May 8, 2026

2024- 2025 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

0
Gdgsfdg
By ന്യൂസ് വയനാട് ബ്യൂറോ

 

എല്ലാവര്‍ക്കും വീട്, കൃഷി, വിദ്യാഭ്യാസം, കുടിവെള്ളം, ക്ഷീര കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കല്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് 2024- 2025 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.66,29, 18,533 രൂപ വരവും 65, 91,77,298 രൂപ ചിലവും 37,41,235 രൂപ നീക്കിയിരുപ്പു മുള്ള ബജറ്റാണ് അവതരിപ്പിച്ചത്.പ്രസിഡണ്ട് എല്‍സി ജോയി അദ്ധ്യക്ഷനായി.എല്ലാവര്‍ക്കും വീട് എന്നപദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി15 കോടി രൂപയും, ഭവന പുനരുദ്ധാരണത്തിന് 56 ലക്ഷം രൂപയും നീക്കിവെച്ചുള്ള ബജറ്റാണ് പഞ്ചായത്ത്‌വൈസ് പ്രസിഡണ്ട് ജോസ് പാറക്കല്‍ അവതരിപ്പിച്ചത്.

കൃഷി,മൃഗസംരക്ഷണം,ക്ഷീരവികസനം,മത്സ്യ കൃഷി,പ്രകൃതി സംരക്ഷണം എന്നിവയുടെ സമഗ്ര വികസനത്തിന്നായി രണ്ട് കോടി രൂപയും,വിദ്യാഭ്യാസം.കലസാംസ്‌കാരം,സ്‌പോര്‍ട്‌സ്,യുവജനക്ഷേമം,പദ്ധതികള്‍ക്കായി 89 ലക്ഷം രൂപയും , എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് മുന്‍തൂക്കം നല്‍കി കൊണ്ട് ഹെല്‍ത്ത് സെന്ററുകള്‍, ആസ്പത്രികള്‍, ഡിസ്‌പെന്‍സറി,ആരോഗ്യ പദ്ധതി എന്നിവക്കായി ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പുതിയറോഡുകള്‍ നിര്‍മ്മിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്കുമായി എട്ടരക്കോടി രൂപയും,പൂര്‍ണ്ണമായും വിഷരഹത പച്ചക്കറി ഉല്‍പ്പാദനത്തിനായി പച്ചക്കറി ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ 21 ലക്ഷം രൂപയും മണ്ണ് പരിശോധന നടത്തി കുമ്മായ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കായി 24 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി്.
പാരിസണ്‍ പ്രൈവറ്റ് ലിറ്റഡുമായി സഹകരിച്ചു കൊണ്ട് തലപ്പുഴയില്‍ ഷോപ്പിങ്ങ്മാളും ബസ്റ്റാന്റുംനിര്‍മ്മിക്കാനും സ്‌കൂളുകളില്‍ ഇന്ററാക്ഷന്‍ ബോര്‍ഡുകള്‍,
സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *