മെത്താഫിറ്റമിനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
അതിമാരക മയക്കുമരുന്നും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിയില്‍.0.749 ഗ്രാം മെത്താഫിറ്റമിനുമായി ചീരാല്‍ പുളിഞ്ചാല്‍ സ്വദേശി മുഹമ്മദ് സഫ്വാന്‍ (19)നെയും, 64 ഗ്രാം കഞ്ചാവ് സ്‌ക്കൂട്ടറില്‍ കടത്തിയ കുറ്റത്തിന് നെന്‍മേനി താഴത്തൂര്‍ സ്വദേശി അര്‍ഷല്‍ ഖാന്‍.എസ്.എന്‍ (19 ) നെയും അറസ്റ്റ് ചെയ്തു. ബത്തേരി കെഎസ്ആര്‍ടിസി ഗ്യാരേജ് പരിസരത്ത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍.എം.കെയും സംഘവും നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശന്‍.കെ.വി, അനിഷ്.എ.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, അമല്‍ തോമസ്, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ വീരാന്‍ കോയ.കെ.പി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.





Leave a Reply