അധാര്‍മികതയെ പ്രതിരോധിക്കാന്‍ ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ റമളാന്‍ ക്യാമ്പയിനിനോടനുബന്ധിച്ച് പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു.സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ധാര്‍മിക വിദ്യാഭ്യാസം അനിവാര്യമാണെന്നും മതകലാലയങ്ങളെ വളര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വയനാട് ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.പ്രാര്‍ത്ഥന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്കാദമി കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ലഹരി ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും തടയിടാന്‍ മഹല്ല് കമ്മിറ്റികളും സംഘടനാ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹാമിദ് റഹ്‌മാനി, സിറാജുദ്ദീന്‍ നിസാമി, മുഹമ്മദ് കോയ ഫൈസി, ഉനൈസലി വാഫി, ഹനീഫ റഹ്‌മാനി, അബ്ദുല്ലത്തീഫ് വാഫി, നൗശീര്‍ വാഫി, മൊയ്തീന്‍കുട്ടി പിണങ്ങോട് ഖത്തര്‍, ശിഹാബ് പേരാല്‍ ജിദ്ദ, ഷറഫുദ്ദീന്‍ കളത്തില്‍ ദമാം,മുഹിയുദ്ദീന്‍ കുട്ടി യമാനി,എകെ സുലൈമാന്‍ മൗലവി സംബന്ധിച്ചു.




Leave a Reply