ദുരിതബാധിതര്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍റെ സഹായം
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീടും ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട അണ്ണയ്യനും കുടുംബത്തിനും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഓട്ടോറിക്ഷ നല്‍കി. കല്‍പ്പറ്റ എം.എല്‍.എ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എം.എല്‍.എ അഡ്വ. ടി സിദ്ദിഖ് ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറി.
ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഓട്ടോറിക്ഷ നല്‍കിയത്.
ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. സുരേഷ് ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ സി.ടി, എഫ്യുഇഒ വൈസ് പ്രസിഡന്റ് വിജയകുമാര്‍ ടി.വി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ടി.ജെ. മാര്‍ട്ടിന്‍, മധു രാമനാട്ടുകര എന്നിവര്‍ പങ്കെടുത്തു.
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എം.എല്‍.എ ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു. ദുരിതബാധിതരെ സഹായിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു .





Leave a Reply