October 5, 2026

വയനാട് പുനരധിവാസം: സി എസ് ഐ മലബാർ മഹായിടവക ആർദ്രം പദ്ധതി യുടെ ശിലാസ്ഥാപനം.

0
Img 20250324 175555
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ചൂരൽ മല മുണ്ടാക്കൈ ഉരുൾ പൊട്ടലിൽ ഭവനരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സി.എസ്.ഐ മലബാർ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആർദ്രം ഭവന നിർമ്മാണ പദ്ധതിയ്ക്ക് മേപ്പാടിയിൽ ആരംഭം കുറിക്കുന്നു. സി എസ് . ഐ മലബാർ മഹായിടവക ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ ആർദ്രം പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുന്നതായിരിക്കും. മേപ്പാടി തൃക്കൈപ്പറ്റ നെല്ലി മാളത്ത് 1 ഏക്കർ 10 സെന്റ് ഭൂമി വിലക്കെടുത്ത് 16 വീടുകൾ പണിയുന്നതിനായാണ് ആർദ്രം പദ്ധതി ലക്ഷ്യമിടുന്നത് . മാർച്ച് 27 ന് രാവിലെ 9.30 മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ തിരുമേനിയോടൊപ്പം സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനും മലബാർ മഹായിടവക വൈദിക സെക്രട്ടറി ജേക്കബ് ദാനിയേൽ , അൽമായ സെക്രട്ടറി കെന്നറ്റ് ലാസർ, ട്രഷറർ ഷൈൻ സി.കെയും മധ്യകേരള മഹായിടവക ഔദ്യോഗിക പ്രതിനിധികളും, മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *