October 5, 2026

ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

0
Img 20250324 172648
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പനമരം ഗവ. അധ്യാപക പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ക്വിസ് മത്സരവും സെമിനാറും നടത്തി. പ്രിൻസിപ്പാൾ എം. കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് ലഹരിവിരുദ്ധ ക്വിസിന് നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകൻ കെ. ആർ. സാരംഗ് വിഷയാവതരണം നടത്തി. യോദ്ധാവ് കോ-ഓർഡിനേറ്റർ ആർ. എസ്. സൗമ്യ, അധ്യാപകൻ വിനോദ് മാത്യു, വൈസ് ചെയർപേഴ്സൺ എം. ബി. ആദിത്യ, ടി. ടി. അശ്വിൻ ജോസഫ്, സുധിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ അബിൻ ജെയിംസ്, സുധിൻ കൃഷ്ണ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും എം. പി. ചിത്ര, നിവേദ് ഹരിശങ്കർ എന്നിവർ രണ്ടാം സ്ഥാനവും നേടി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *