അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം;അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്
വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം.മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലാണ് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷിക്കാന്‍ നീക്കം ഉണ്ടായത്.ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉപകരണ പരീക്ഷണം.അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം.ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്.
യുഎസ്എ ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബാണ് പരീക്ഷണം നടത്തുന്നത്.ഇതിനായി തലപ്പുഴ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളെയും ഉപയോഗിച്ചു.
മാര്‍ച്ച് 20 മുതല്‍ 22 വരെ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഉപകരണം പരീക്ഷിച്ചത്.വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക്‌സ് ഉപകരണം വിദ്യാര്‍ഥികള്‍ക്ക് നല്‍കി.ആര്‍ത്തവ സൈക്കിള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ഉപകരണമെന്ന് സൂചന.





Leave a Reply