ഇ.എ. ശങ്കരനെ ആദരിച്ച് കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി
മുള്ളൻകൊല്ലി: ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇ.എ. ശങ്കരനെ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ പൊന്നാടയണിയിച്ചു.
ഡി.സി.സി. സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, അഡ്വ. പി.ഡി. സജി, ബീന ജോസ് കരുമാകുന്നേൽ, ജോയ് വാഴയിൽ, സണ്ണി മണ്ഡപത്തിൽ, ജോസ് കണ്ടംതുരുത്തി, ജോസ് നെല്ലേടം, സുനിൽ പാലമറ്റം, ഷിനോയ് മാത്യു, ഷിജോയ് മാപ്പിളശ്ശേരി, മനോജ് കടുപ്പിൽ, പത്മകുമാരി, ജാൻസി വാടാന തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.





Leave a Reply