പരിശീലന പരിപാടി സംഘടിപ്പിച്ചു
ബത്തേരി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വനം വന്യ ജീവി വകുപ്പും ഹരിത കേരളം മിഷനും ചേര്‍ന്ന് ഇക്കോ ടൂറിസം ജീവനക്കാര്‍ക്കും വനം വകുപ്പ് ജീവനക്കാര്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മുത്തങ്ങ ഫോറസ്റ്റ് ഡോര്‍മിറ്ററി സെമിനാര്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മണി ചോയിമൂല പരിപാടി ഉദ്ഘാടനം ചെയ്തു.മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ് കുമാര്‍ ഐ.പി അധ്യക്ഷനായി.ക്ലാസുകള്‍ക്ക് ശേഷം ഇക്കോ ടൂറിസം സെന്ററിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
പരിപാടിയില്‍ മുത്തങ്ങ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മണി ,നൂല്‍പ്പുഴ പഞ്ചായത്ത് അംഗം ബാലന്‍, വി.മോഹനന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സന്തോഷ് ഇ.ഡി.സി സെക്രട്ടറി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.പരിശീലന പരിപാടിയില്‍ ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ മഞ്ജു പി.എം, ഗ്രീഷ്മ, ആശ്രിത ഓ.എസ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി റിസോഴ്‌സ് പേഴ്‌സണ്‍ ശ്യാമ ഇ.കെ, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഹരിത കേരളം മാസ്റ്റര്‍ ട്രെയിനര്‍ അജ്മല്‍ എടക്കണ്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.





Leave a Reply