October 4, 2026

കര്‍ഷകരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
Adsad

 

വയനാട് ജില്ലയിലെ കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുകയും കോവിഡും മഹാപ്രളയവും കാലാവസ്ഥ വ്യതിയാനം മൂലം കൃഷിനാശവും വരള്‍ച്ച,വന്യമൃഗങ്ങളുടെ കൃഷി നശിപ്പിക്കലും മഹാവ്യാധി എന്നിവ കര്‍ഷകര്‍ വളരെയധികം പ്രതിസന്ധിയില്‍ ആക്കുകയാണ്.നിലവില്‍ റവന്യു റിക്കവറി നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.സഹകരണ മേഖല സംബന്ധിച്ചാണ് ഗവണ്‍മെന്റിന് ഇടപെടാന്‍ കഴിയുകയെന്നും സംസ്ഥാന ബാങ്കേഴ്‌സ് സമിതിയില്‍ ഈ വിഷയം സുചിപ്പിക്കുമെന്നും മന്ത്രി മറുപടി നല്‍കിയതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കാപ്പി കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്ന സാഹചര്യമുണ്ടായി.വരുമാനം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട് ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെട്ടുകൊണ്ട് ലോണേഴ്‌സിന് സിറ്റിംഗ് നടത്തി പലിശയും കൂട്ടുപലിശയും സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് മുതല്‍ തവണകളായി അടയ്ക്കുന്നതിന് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സബ്മിഷനിലൂടെ എം എല്‍ എ ആവിശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *