കേരള മുസ്ലിം ജമാഅത്ത് പെരുന്നാള്‍ കിറ്റ് നല്‍കി
കല്‍പ്പറ്റ: വേദനയും ബുദ്ധിമുട്ടുമനുഭവിക്കുന്ന മനുഷ്യരെ ചേര്‍ത്തു പിടിക്കുകയെന്നത് നോമ്പ് നല്‍കുന്ന വലിയ സന്ദേശമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുല്‍റഹ്‌മാന്‍ ഫൈസി.ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും കേരള മുസ്ലിം ജമാഅത്ത് നല്‍കുന്ന പെരുന്നാള്‍കിറ്റ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.750 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് സന്ദേശം നല്‍കി.സംഗമത്തില്‍ കെ.ഒ. അഹ്‌മദ്കുട്ടി ബാഖവി അദ്ധ്യക്ഷനായി.
എസ്. ശറഫുദ്ദീന്‍, ബശീര്‍സഅദി, ലത്തീഫ് കാക്കവയല്‍, റംശാദ് ബുഖാരി, ബേബി സൂപ്പര്‍വൈസര്‍, ചൂരല്‍മല മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി, മുണ്ടക്കൈ മഹല്ല് പ്രസിഡന്റ് സുലൈമാന്‍, അട്ടമല മഹല്ല് പ്രസിഡന്റ് ശമീര്‍ സഖാഫി, ചൂരല്‍മലകുന്ന് മഹല്ല് സെക്രട്ടറി അബ്ദുല്‍ അസീസ്, പുത്തുമല മഹല്ല് സെക്രട്ടറി ശംസുദ്ദീന്‍, മുഹ്യിദ്ദീന്‍ കുട്ടി സഖാഫി പ്രസംഗിച്ചു.




Leave a Reply