വാളാട് ടൗണിൽ ഓവുചാൽ നിർമ്മാണം പൂർത്തീകരിക്കണം സി പി ഐ
തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും വലിയ ടൗണായ വാളാട് ഓവുചാലിൻ്റെയും ഫുട്പാത്തിൻ്റെയും നിർമ്മാണം പൂർത്തീകരിക്കാത്തത് നഗരത്തിലെ വ്യാപാരികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കുകയാണ്. നഗരത്തിൽ കുറഞ്ഞ ഇടങ്ങളിൽ മാത്രമാണ് ഓവുചാലുകളുള്ളത്. ഒരു മഴ പെയ്താൽ പോലും റോഡിൽ വെള്ളം പരന്നൊഴുകുകയും ഇടറോഡുകളിൽ നിന്നും പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും നഗരത്തിൽ പരന്നൊഴുകുന്ന സാഹചര്യമാണ്. വ്യാപാരികളും ചുമട്ട് തൊഴിലാളികളും ചേർന്ന് ഇടക്കിടെ വൃത്തിയാക്കൽ നടത്താറുണ്ടെങ്കിലും വേസ്റ്റ് ബിന്നുകളും ഓവുചാലുകളും ഇല്ലാത്തത് മൂലം പെട്ടന്ന് തന്നെ മാലിന്യങ്ങൾ നഗരത്തിൽ നിറയുകയാണ് . അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് തവിഞ്ഞാൽ ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി ശശി പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു. . ടി .നാണു അഖിൽ വാളാട് , ദിനേശ് ബാബു, ഷിജു യു.ആർ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു





Leave a Reply