സഞ്ചയിക പദ്ധതിയില്‍ ഒന്നാമതായി ദ്വാരക എ.യു.പി. സ്‌കൂള്‍
ദ്വാരക:സഞ്ചയിക പദ്ധതിയില്‍ 2022-23 വര്‍ഷം ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച് വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി ദ്വാരക എ.യു.പി. സ്‌കൂള്‍. വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ട് നാഷണല്‍ സേവിംഗ്സ് സ്‌കീം നടപ്പിലാക്കുന്ന
പദ്ധതിയാണിത്.അഖില്‍ ജോണ്‍( ഡയറക്ടര്‍,നാഷണല്‍ സേവിംഗ്സ് സ്‌കീം), രാഗേഷ് (അസിസ്റ്റന്റ് ഓഫീസര്‍), ജിതേഷ് (ഒ.എ) എന്നിവര്‍ വിദ്യാലയത്തിലെത്തി ഉപഹാരം കൈമാറി. ഷോജി ജോസഫ് (എച്ച്.എം), നദീര്‍.ടി (അധ്യാപകന്‍, സഞ്ചയിക ചാര്‍ജ്) എന്നിവര്‍ സംസാരിച്ചു. സലാം ( പിടിഎ വൈസ് പ്രസിഡന്റ്), ഡാനി ബിജു (എംപിടി പ്രസിഡന്റ്), എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.





Leave a Reply