August 19, 2026

വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവല്‍;അക്വാ ടണല്‍ എക്‌സ്‌പോ ആരംഭിച്ചു

0
Dfs

 

കല്‍പ്പറ്റ:വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കല്‍പ്പറ്റ ബൈപ്പാസിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ അക്വാ ടണല്‍ എക്‌സ്‌പോ ആരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ സഹകരണത്തോടെയാണ് ഒരു മാസത്തെ അക്വാ ടണല്‍ എക്‌സ്‌പോ.കേരളത്തിലെ ഏറ്റവും വലിയ അക്വാ ടണല്‍ എക്‌സ്‌പോയാണ് കല്‍പ്പറ്റ ബൈപാസ് റോഡില്‍ നടക്കുന്നത്.ടി.സിദ്ദീഖ് എം.എല്‍.എ എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ് അധ്യക്ഷനായി.

വയനാട് ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഡി ടി പി സിയുമായി ചേര്‍ന്നാണു വയനാട് ഫെസ്റ്റ്.സമ്മാന പദ്ധതി ഉള്‍പ്പെടെ നിരവധി പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടന്നു വരുന്നത് .വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് അക്വാ ടണല്‍ എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുള്ളത് . വയനാട്ടില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും വേനലവധി ആഘോഷിക്കുന്നവര്‍ക്കും ആസ്വാദക കാഴ്ചകള്‍ ഒരുക്കി എക്‌സ്‌പോയില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 500 അടി നീളത്തിലുള്ള ഏറ്റവും വലിയ ടണലില്‍ നീന്തിത്തുടിക്കുന്ന മത്സ്യ കന്യകകളും ഉണ്ട്.ഗോസ്റ്റ് ഹൗസും അമ്യൂസ്‌മെന്റ് പാര്‍ക്കും ഫുഡ് കോര്‍ട്ടും കണ്‍സ്യൂമര്‍ സ്റ്റാളുകളും ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട് . അക്വാ ടണലിന്റെ ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും വയനാട് ഫെസ്റ്റിന്റെ സമ്മാനകൂപ്പണ്‍ ലഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക്, കെ.വി.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഹൈദ്രു , ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍ , ഡി ടി പി സി മാനേജര്‍ പി പി പ്രവീണ്‍ , നൗഷാദ് കരിമ്പനക്കല്‍ മുനീര്‍ നെടുംകരണ , അമ്പിളി കല്‍പറ്റ, വി. സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പാസ് വിതരണം ചെയ്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *