സ്‌കോളര്‍ഷിപ് തിളക്കവുമായി മുഹമ്മദ് അസീം
മേപ്പാടി :തുടര്‍ച്ചയായി മൂന്നാം തവണയും മേപ്പാടി ഗവ. എച്ച് എസ് എസിന് എന്‍ എം എം എസ് നേട്ടം.മേപ്പാടി ഗവ. എച്ച് എസ് എസിലെ എട്ടാം ക്ലാസ് ഇംഗ്ലിഷ് മീഡിയത്തില്‍ പഠിക്കുന്ന എ.കെ.മുഹമ്മദ് അസീം 180 തില്‍ 132 മാര്‍ക്കോടെയാണ് എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഖത്തറില്‍ ഹോം നഴ്സ്സായി ജോലി ചെയ്യുന്ന മൂപ്പൈനാട് എടക്കണ്ടത്തില്‍ വീട്ടില്‍ അബ്ദുള്ളയുടെയും ഷാഹിദയുടെയും മൂന്നാമത്തെ മകനാണ് മുഹമ്മദ് അസീം. സഹോദരന്‍ മുഹമ്മദ് അന്‍ഷാദ് പോളി ടെക്നിക്ക് കഴിഞ്ഞ് ജോലിയോടൊപ്പം ബികോം പഠിക്കുന്നു.
സഹോദരി ഷേഖ നസ്രിന്‍ ഡബ്ലിയു എം ഒ മുട്ടില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജേണലിസം ബിരുദ വിദ്യാര്‍ഥിനിയാണ്.പരീക്ഷ എഴുതിയതില്‍ 38 വിദ്യാര്‍ഥികള്‍ ക്വളിഫൈഡ് ആയി. 125 ആണ് ഈ വര്‍ഷത്തെ കട്ട് ഓഫ്. ദേശീയ തലത്തിലുള്ള ഈ മത്സര പരീക്ഷയ്ക്ക് വയനാട്ടില്‍ നിന്ന് 103 പേര്‍ക്കാണു സ്‌കോളര്‍ഷിപ് നല്‍കി വരുന്നത്. 48000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.





Leave a Reply